കഥ തുടരുന്നു സിനിമയെപ്പറ്റി വെറ്തേ ഒരു കുറിപ്പ്.. (ഞാന്‍ ഇതിനെ റിവ്യു എന്ന് വിളിക്കും.. എതിരൊന്നും പറയരുത്)
പടത്തിന്റെ തുടക്കം കൊള്ളാം .. നല്ല ഒരു പാട്ടൊക്കെ ആയിട്ട്, നമ്മളെ ഒരു നല്ല മൂഡില്‍ എത്തിക്കും..
പിന്നെയങ്ങോട്ട് മുന്നോട്ട് പോകും തോറും, പല കഥാ സാന്ദര്‍ഭങ്ങളും എനിക്ക് അരോചകമായി തോന്നി..
പക്ഷേ അതു പോലും ദൃശ്യഭംഗി കൊണ്ടും രസകരമായ നര്‍മ്മ രംഗങ്ങള്‍ കൊണ്ടും, നമ്മളെ ബോറഡിപ്പിക്കാതെ എടുക്കാന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്..
സ്ത്യന്‍ ചിത്രങ്ങളുടെ അവിഭാജ്യ ഘടകങ്ങളായ, ‘നന്മ നിറഞ്ഞ നാട്ടുകാര്‍’, ‘ഇന്നസെന്റ്, മാന്മുക്കോയ, കെ പി എ സി ടീം’, ‘മക്കള്‍ ഉപേക്ഷിച്ച അച്ഛനമ്മമാര്‍’, ‘വഷളാകാത്ത നര്‍മ്മം’, ‘ഗാനരംഗങ്ങളുടെ ദൃശ്യ ചാരുത’ തുടങ്ങിയവ എല്ലാം ഈ ചിത്രത്തിലും നല്ല രീതിയില്‍ വിതറിയിട്ടുണ്ട്.. അതെല്ലാം ചേര്‍ന്നു പ്രേക്ഷകന് ഒരു തവണ കാണാന്‍ മാത്രം നല്ല രീതിയില്‍ ചിത്രം ഒരുക്കിയിട്ടും ഉണ്ട്..
പ്രത്യേകിച്ചും, ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഉള്‍പ്പെടുത്തിയ നര്‍മ്മരംഗങ്ങള്‍ മിക്കവയും വളരെ ആസ്വാദ്യകരമായിരുന്നു.
ഇതൊക്കെ ആയാലും ഒന്നുകൂടെ ചിന്തിക്കുമ്പോള്‍, “ഇങ്ങനെയൊക്കെ എവിടെയേലും സംഭവിക്കുമോ“ എന്ന് തോന്നുന്ന ഒരു പിടി കഥാസന്ദര്‍ചങ്ങള്‍ ആണ് ചിത്രത്തിന്റെ വില കളയുന്നത്… (മറ്റു കൂതറ പടങ്ങളുമായി കമ്പയര്‍ ചെയ്യുമ്പോള്‍ അതിലെല്ലാം വളരെ മുകളിലാണ് ഇതിന്റെ സ്ഥാനം എന്നത് വിസ്മരിക്കുന്നില്ല!)
ശ്രീനിവാസന്റേയും, രഘുനാഥ് പലേരിയുടേയും മുതല്‍ രഞ്ചന്‍ പ്രമോദിന്റെ വരെ, മികച്ച തിരക്കഥകളെ അവ അര്‍ഹിക്കുന്ന രീതിയില്‍ അതിമനോഹരമായ ചിത്രങ്ങളാക്കി മാറ്റിയ സംവിധായകന്‍ എന്ന നിലയില്‍ സത്യന്‍ അന്തിക്കാടിന് മലയാളികള്‍ നല്‍കിയ സ്ഥാനം ഇനിയും കാത്തു സൂക്ഷിക്കണമെങ്കില്‍ അദ്ദേഹം കഥ എഴുത്ത് ഒന്ന് കുറക്കുന്നത് തന്നെയായിരിക്കും നല്ലത് എന്നാണ് എന്റ്റെ എളിയ അഭിപ്രായം…
മാര്‍ക്ക് നല്‍കാനൊന്നും ഞാന്‍ ആളല്ലെങ്കിലും, 5/10 മാര്‍ക്ക് ആണ് എന്റെ റേറ്റിങ്..