April 29, 2010
ഫാഷാ പ്രശ്നം!

ബി.ടെക്കിന്റെ ആദ്യവര്‍ഷം.

പല നാട്ടുകാരായ ഞങ്ങളുടെ പ്രധാന വിനോദം ഓരോ സ്ഥലത്തിന്റെയും സംസാരരീതിയിലുള്ള പ്രത്യേകതകള്‍ കണ്ടുപിടിച്ച് പരസ്പരം കളിയാക്കുക എന്നതായിരുന്നു.

ഒരുദിവസം പാലാക്കാരനായ അച്ചായനും, കോഴിക്കോട്ടുകാരന്‍ ദിനേശും തമ്മില്‍ വന്‍ തര്‍ക്കം…
പതിവ് വിഷയം തന്നെ.. “ഭാരതം” എന്നത് എങ്ങിനെയാണ് പറയേണ്ടത്…

ദിനേഷ് പറയുന്നു ‘ബാരതം’ ആണ് ശരിയെന്ന്.. അച്ചായന്‍ പറയുന്നു, “അല്ല ഫാരതം ആണെന്ന്”
ഞങ്ങള്‍ അന്ന് ഭക്ഷണം കഴിക്കുന്നത് പുറത്തുള്ള ഒരു മെസ്സില്‍(വീട്) ആണ്.. അവിടെയിരുന്ന് അലമ്പായപ്പോള്‍ മെസ്സ് ഓണര്‍ അപ്പാപ്പി ഇടപെട്ടു..

കാര്യം അറിഞ്ഞപ്പോള്‍ അപ്പാപ്പിയുടെ മറുപടി..
“നിങ്ങള്‍ കോഴിക്കോട്കാരും പാലാക്കാരും പറയുന്നത് തെറ്റാ…
ഞങ്ങള്‍ പാമ്പാടിക്കാരാ കറക്ടായിട്ട് പറയുന്നത്…


‘പാരതം!!!’ “



അടിച്ചിറക്കിയ ഒരു കഥ കൂടി…

“നമ്മള്‍“ സിനിമ ഇറങ്ങിയപ്പോള്‍, നോര്‍ത്ത് പറവൂരുകാരനായ അഭിലാഷിന്റെ ചോദ്യം..
“ഞങ്ങ, ‘നമ്മ‘ കാണാന്‍ പോണേണ്.. നിങ്ങ വന്നൊണ്ടാ?”