അമിട്ട് ട്വീറ്റപ്പില്‍ വരാന്‍ സാധിക്കാത്ത എന്റെ പ്രിയങ്കരരായ അമിട്ടന്മാര്‍ക്കുവേണ്ടി തട്ടിക്കൂട്ടിയ ഒരു കുറിപ്പ്!!
(ചുമ്മാ ചറപറ അടിച്ചു കേറ്റിയതാ.. അല്ലേല്‍ തന്നെ നിങ്ങളോട് പറയുന്നതിനെന്ത് ഫോര്‍മാലിറ്റി)
രാവിലെ ‘കൃഷ്ണപ്രിയ’ യോടൊപ്പം ജനശതാബ്ദിയില്‍ വന്ന് എറണാകുളം സൌത്തില്‍ ഇറങ്ങി, ബ്രേക് ഫാസ്റ്റും കഴിച്ച് എംജി റോഡില്‍ എത്തിയപ്പോള്‍, മറൈന്‍ഡ്രൈവിലേക്ക് പോകാന്‍ കിടക്കുന്ന വണ്ടിയുടെ പേര് ‘അരവിന്ദ്’..
അതു പറഞ്ഞു ചിരിച്ചുകൊണ്ട് വണ്ടിയില്‍ കേറി ടിക്കറ്റെടുക്കാന്‍ കാശ് കൊടുത്ത ഞങ്ങളോട് കണ്ടക്ടര്‍ ഒറ്റച്ചോദ്യം..
“ചില്ലറയില്ലേ?”
“ദൈവമേ ഈ പത്രക്കാരേക്കൊണ്ട് തോറ്റു” എന്ന് പറയണോ?
“ലങ്ങേര് ആഫ്രിക്കേലല്ലേ? വന്നിട്ടില്ല!” എന്ന് പറയണോ? എന്നാലോചിച്ച് നിന്നപ്പോള്‍ കണ്ടക്ടര്‍ സ്നേഹത്തോടെ വീണ്ടും ചോദിച്ചു..
“എട്ട് രൂപ ചില്ലറയൊണ്ടേ താടാപ്പാ.. മനുഷ്യനെ മെനക്കെടുത്താണ്ട്.”….
സന്തോഷമായി!
*അടികൊണ്ടാലും മനസ്സിലാവില്ലേ ഈ ട്വീട്ടര്‍മാര്‍ക്ക്?(AMIT)
അങ്ങനെ മറൈന്‍ ഡ്രൈവില്‍…
ചെന്നിറങ്ങിയപ്പോള്‍ ആദ്യം കിത്തൂസിനെ വിളിച്ചു.
“ഞാനിവിടെ ഒരു ജ്യൂസ് കുടിക്കുവാ.. നിങ്ങളവിടെ തന്നെ നില്ല്.. ഞാനിതാ വരുന്നു!!” എന്ന് മറുപടി.
അനിയനെ നന്നായറിയാവുന്ന കൃഷ്ണപ്രിയ, അപ്പോതന്നെ പറഞ്ഞു.. ഏതേലും മുറുക്കാന്‍ കടയില്‍ നിന്ന് സോഡ കുടിക്കുന്നുണ്ടാവും.. ജ്യൂസേ…
ഉടന്‍ കിത്തൂസ് പ്രത്യക്ഷ്പ്പെട്ടു..
രാകേഷും വിനുടെക്സും അവിടെഎവിടെയോ ഉണ്ട്.. രാകേഷ് വഴി പറഞ്ഞ്, ഒരറ്റത്തുന്ന് മറ്റേ അറ്റം വരെയും തിരിച്ചും നടത്തിപ്പിച്ചു. ഒടുവില്‍ ഞങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്ത സ്ഥലത്തു തന്നെ അവര്‍ ഉണ്ടായിരുന്നു.. അവനും കൊള്ളാം ഞങ്ങളും കൊള്ളാം…
*അസല്‍ മന്ദബുദ്ധികളായ ഇടിവെട്ട് ട്വീറ്റേഴ്സ്…
അപ്പോഴേക്കും രതീഷ് ഭായിയും, റെകോക്സ് രഞ്ജിത്തും എത്തി.. (റെകോക്സ്.. എന്ന പേര് ഇട്ടതിന് പിന്നില്‍ ഒരു കഥയുണ്ട്.. പുള്ളി ബ്ലോഗ് തുടങ്ങിയപ്പോള്‍ ആദ്യം ബാബു, സാബു, ശശി തുടങ്ങിയ പേരുകളാണ് നോക്കിയത്.. അതൊന്നും കിട്ടാതെ വന്നതിന്റെ കലിപ്പിലാണത്രേ ഈ പേരിട്ടത്!! പാവം)
അങ്ങനെ ഞങ്ങള്‍ അവിടെ അല്പം തണലിലേക്ക് മാറിനിന്നപ്പോള്‍ ഒരാള്‍ വന്നിട്ട് രതീഷ് ഭായിയെ പരിചയപ്പെടുന്നു.. അത് “ഐ ആം ശ്രീകാന്ത് “ ആയിരുന്നു. ശ്രീകാന്ത് നേരത്തെ രതീഷ് ഭായിയെ വിളിച്ച് എവിടെയാണെന്ന് ചോദിച്ചിരുന്നു..
അപ്പോള്‍ ഞങ്ങള്‍ എല്ലാം വന്നുകഴിയുമ്പോള്‍ ഞങ്ങളെയൊന്നും മൈന്‍ഡ് ചെയ്യാതെ ഓടി വന്ന് രതീഷ് ഭായിയെ പരിചയപ്പെടണമെന്നും ഒക്കെ പുള്ളി ഏര്‍പ്പാടക്കിയിരുന്നത്രെ..
*ആര്‍ക്കാ മനസ്സിലാവാത്തെ ഇത്തരം ടെക്നിക്സ്
അടുത്തതായി എത്തിയത് ഷാജിനും സുഹൃത്തും ആയിരുന്നു.. പിന്നെ ഏറ്റവും വെയ്റ്റ് ഏറിയ ഒരു താരം എത്തി എ.വി വിഷ്ണു. (അമിത വണ്ണം എന്നല്ല AV)
അങ്ങനെ മീറ്റ് തുടങ്ങി.. (എന്തു മീറ്റ്? എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ചളുവടി.പുളുവടി.അതല്ലേ നമ്മുടെ മീറ്റ്)
ഒരു അര മണിക്കൂറ് കഴിഞ്ഞപ്പോള്‍ ഒരു പറ്റം കിളികള്‍ കടന്നു പോയി.. പ്രതീഷിച്ചപോലെ തന്നെ വരാപ്പുഴ രാജാവും പിന്നാലെയെത്തി…(തൊട്ടുപിന്നാലെ 3 പോലീസുകാരുമുണ്ടായിരുന്നു)
പിന്നെ ചളുവിന്റെ നിയന്ത്രണം മൊതതം രാജാവ് ഏറ്റെടുത്തു.
ഇടക്ക് ഫോട്ടൊ എടുത്ത്, രതീഷ്ഭായിയുടെ മൊബീലു വഴിയും ലാപ്ടോപ്പ് വഴിയും ഒക്കെ അപ്ലോഡ് ചെയ്തും, ബാക്കി സമയം മാക്സിമം കത്തി വച്ചും രണ്ട് മൂന്ന് മണിക്കൂറോളം സമയം..
ഇടക്ക് ഡെല്‍ഹിയില്‍ നിന്ന് കുര്യനും യു.കെയില്‍ നിന്ന് വിഷ്ണുവും വിളിച്ച്, എല്ലാവരോടും സംസാരിച്ചു….
അതിനിടയില്‍, രതീഷ്ഭായിയുടെ സെന്റിയില്‍ ചാലിച്ച പ്രേമകഥ, രാകേഷിന്റെ ആക്ഷന്‍ ത്രില്ലര്‍ പ്രേമകഥ ഒക്കെ കേട്ടു.. ഓരോ വാചകത്തിനും എല്ലാവരുടെയും വക റിപ്ലെ ‘ട്വീറ്റുകളും‘….എല്ലാം കൊല മറുപടികള്‍..
എന്തു പറഞ്ഞാലും അപ്പത്തന്നെ തിരിച്ചൊരു ഗോള്‍ ആക്കിമാറ്റാന്‍ പറ്റുന്ന ഇത്തരം ഒരു ഗ്രൂപ്പിനുമുന്നില്‍ സംസാരിക്കുന്നത് തന്നെ അപകടമാണെന്ന് പോലും ഇടക്ക് തോന്നി..
*അധികം മിണ്ടാതെ ഇരിക്കാം തല്‍ക്കാലം
അതിനിടെ ഒരു അമ്മച്ചി ഞങ്ങളുടെ അടുത്ത് വന്നിരുന്നു. കുര്യന്‍ പറഞ്ഞ് വിട്ട ആന്റി (ആന്റിഅമിട്ട് ) ആണോ എന്നാണ് ആദ്യം സംശയിച്ചത്.. കുറച്ച് കഴിഞ്ഞാണ് മനസ്സിലായത് അമ്മച്ചി ഭൂതം-ഭാവി ഒക്കെ വച്ച് വര്‍ത്തമാനം പറയുന്ന ആളാണെന്ന്…
വിനുവിനോട് അമ്മച്ചി ഒറ്റ ഡയലോഗ്..
“നിന്നെ ഒരു പെണ്ണ് പ്രേമിക്കുന്നുണ്ട്!!!”
അതു കേട്ട് സന്തോഷം കൊണ്ട് കണ്ണ് കാണാതായ വിനു പേഴ്സ് തുറന്ന് 5 രൂപയാണെന്ന് കരുതി ഒരു 20 രൂപ എടുത്ത് കൊടുത്തു.. വിനുവിനെ ഒരു പെണ്ണ് പ്രേമിക്കുന്നുണ്ടെന്ന് പറഞ്ഞതോടെ അമ്മച്ചിയിലുള്ള സകല വിശ്വാസവും നഷ്ടപ്പെട്ട ഞങ്ങള്‍ പിന്നെ പുള്ളിക്കാരിയെ മൈന്‍ഡ് ചെയ്തില്ല.വിനു പോലും….
ഞങ്ങളുടെ ഓരോരുത്തരുടേം ലക്ഷണംകെട്ട മുഖത്ത് നോക്കി ഇനിയും മുഖലക്ഷണം പറയാം എന്ന അമ്മച്ചിയുടെ ഓഫര്‍ ആരും സ്വീകരിച്ചതും ഇല്ല. കിട്ടിയ 20 രൂപയുമായി ഇരുപത് ‘ലോല്‍‘ കിട്ടിയ ചളു ട്വീറ്ററെപ്പോലെ ഹാപ്പിയായി ആന്റി അമിട്ട് വേദി വിട്ടു.
അതിനിടെ രാകേഷ് ക്യാമറയുടെ ടൈമര്‍ സെറ്റ് ചെയ്യുന്ന കാര്യങ്ങള്‍ ഒക്കെ പറയുന്നത് കേട്ട് ചൊറിഞ്ഞ് വന്ന അടുത്തിരുന്ന ഒരു ചേട്ടന്‍ എഴുന്നേറ്റ് യാതൊരു ലക്ഷ്യബോധവുമില്ലാതെ നടന്നുപോയി… (എന്റെ ചളുകേട്ടിട്ടും പിടിച്ചുനിന്ന ആളായിരുന്നു!! പാവം)
സമയം ഒന്നൊന്നര ആയി… അപ്പോഴേക്കും ‘എനിക്ക് ബ്ലോഗെഴുതാന്‍ സമയമായി’ എന്നുപറഞ്ഞ് വിനു സ്ഥലം വിട്ടു… ഇനി ഒരു ഊണ് കഴിച്ച് പിരിയാം….
ഇത്രയും ‘പെട്ടെന്ന്’ കടന്നുപോയ 3 മണിക്കൂറ് എന്റെ ജീവിതത്തില്‍ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല..പലയിടങ്ങളിലിരുന്ന്, ട്വിറ്ററിലൂടെ ഓരോ പേരില്‍ സല്ലപിക്കുന്ന ആളുകള്‍.. പലര്‍ക്കും മനസ്സില്‍ സങ്കല്‍പ്പിച്ചതില്‍ നിന്നും വ്യത്യസ്തമായ രൂപം, ശബ്ദം.. പക്ഷേ പറയുന്ന കാര്യങ്ങള്‍ എല്ലാം നമ്മള്‍ പ്രതീക്ഷിക്കും പോലെ.. അത്ര പരിചയമായിക്കഴിഞ്ഞിരിക്കുന്നു ട്വിറ്ററിലൂടെ ഓരോരുത്തരേയും ….
“ട്വിറ്ററിന്റെ ‘140 ക്യാരക്ടറ്‘ ലിമിറ്റേഷന്‍ ഇല്ലാതെ എത്ര നീളത്തില്‍ വേണേലും ട്വീറ്റാന്‍ അവസരം കിട്ടിയ ഒരു ഫീലിങ്ങായിരുന്നു മീറ്റ്..“
അപ്പോഴും ഇനിയും നേരില്‍ കാണാന്‍ പറ്റാത്ത ആളുകളെക്കുറിച്ചോര്‍ത്ത് ഒരു കുഞ്ഞുവിഷമവും..
ഞങ്ങളോടൊപ്പം വിഷ്ണുവിനും, കുര്യനും, ചില്ലറക്കും, വക്കീലിനും, അബിക്കും, വെമ്പള്ളി(ജി)ക്കും, ചെലക്കും ഒക്കെ പങ്കെടുക്കാന്‍ കഴിയുന്ന ഒരു മീറ്റ് യാഥാര്‍ദ്ധ്യമാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു…
ജയ് അമിട്ട്..
ജയ് കൂതറ..
:-)