അതി മാരകമായ ഒരു ചളുവാണ്, സഹിക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം മുന്നോട്ട് പോകുക..
സംഭവം അല്പം ഇന്റലക്ച്വല്‍ ആയതിനാല്‍ വായിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ഒരു കഥ അറിഞ്ഞിരിക്കണം..
—————
പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ ഒരു ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോള്‍ അവിടുത്തെ പൂജാരി “താനാരാടോ?” എന്ന് ചോദിച്ചു.. ആ ചോദ്യത്തിന്റെ ‘അനാവ്ശ്യകത‘ കണക്കിലെടുത്ത്, പൂജാരിക്കിട്ട് ഒരു കൊട്ട് കൊടുക്കാന്‍ തന്നെ നമ്പ്യാര്‍ തീരുമാനിച്ചു..
ഫലിതത്തിന്റെ അസ്കിതയുണ്ടായിരുന്ന നമ്പ്യാര്‍ തിരിച്ച് “നമ്പിയാരാ” എന്ന് മറുപടി കൊടുത്തു!
“അത് ചോദിക്കാന്‍ താനാരാ ഉവ്വേ” എന്നാണ് ധ്വനി എന്ന് പൂജാരിക്ക് മനസിലായി..ആക്ച്വലി നമ്പ്യാര്‍ “ഞാന്‍ നമ്പിയാരാ” എന്ന മീനിങ്ങായിരുന്നു ഉദ്ദേശിച്ചതത്രേ!
(നമ്പി എന്ന വാക്കിന് പൂജാരി എന്നര്‍ത്ഥമുണ്ട്)
എന്തായാലും അഭിമാനക്ഷതമേറ്റ പൂജാരി ഒരു മാതിരി ഒന്നാം ക്ലാസ് പിള്ളാരെപ്പോലെ സംഭവം മഹാരാജാവിന്റെ അടുത്ത് ഒരു പരാതിയായി ബോധിപ്പിച്ചു…
നമ്പ്യാരുടെ ഇറ, ഇറവറ ഇറവറന്‍സ് അറിഞ്ഞ് രാജാവ് പുള്ളിയെ വിളിച്ച് ക്വസ്റ്റ്യന്‍ ചെയ്തപ്പോള്‍ നമ്പ്യാര്‍ ഈ ശ്ലോകം ചൊല്ലി..
നമ്പി ആരെന്ന് ചോദിച്ചു,
നമ്പിയാരെന്ന് ചൊല്ലിനേന്‍..
നമ്പി കേട്ടഥ കോപിച്ചു,
തമ്പുരാനേ ക്ഷമിക്കണേ..
രാജാവ് പൊട്ടിച്ചിരിച്ചു.. ഒരു കോമഡി മനസിലാക്കാത്ത താനൊക്കെ ഏത് കോത്താഴത്തുകാരനാ എന്ന് ചോദിച്ച് നമ്പൂരിയെ ഓടിച്ചു..
പാവം നമ്പി ഊ.. (ഊളമ്പാറക്കുള്ള സിറ്റി ബസില്‍ കേറി അമ്പലമുക്കിലുള്ള അളിയന്റെ വീട്ടിലേക്ക് പോയി)
———————
ഇത്രയും പഴയ കഥ.. ഇനി പുതിയത്.
———————
നമ്മുടെ സിനിമാ താരം നയന്‍ താരക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്..
പണ്ട് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നയന്‍താരക്ക് ക്ലാസില്‍ ഒന്‍പതാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ.. (പാവം അല്ലേ?)
അന്നൊരു ദിവസം ക്ലാസ് ടീച്ചറായ പ്രിന്‍സ് സാര്‍ നയന്‌താര തന്നെ അപമാനിച്ചെന്ന് പറഞ്ഞ് ഹെഡ്മാസ്റ്ററുടെ അടുത്ത് കമ്പ്ലൈന്റ് പറഞ്ഞു..
അപ്പോള്‍ നയന്‍സ് ചൊല്ലിയാ ശ്ലോകം ഇതായിരുന്നു…
ണയന്‍ത്(9th) ആരെന്ന് ചോദിച്ചൂ,
നയന്‍ താരാന്ന് ചൊല്ലിനേന്‍
പ്രിന്‍സ് മാഷഥ കോപിച്ചൂ,
പ്രിന്‍സിപ്പാളേ ക്ഷമിക്കണേ..
———————
ഇന്നലെ ട്വിറ്ററില്‍ നടന്ന ചളു മത്സരത്തില്‍ തീര്‍ത്തും നിറം മങ്ങിപ്പോയതിന്റെ വിഷമത്തില്‍ ആലോചിച്ച് കണ്ടുപിടിച്ചതാ .. (എന്നെ നിങ്ങള്‍ ഒരു ‘ചാള്‍സ്‘ രാജകുമാരനാക്കില്ലേ?)
#“ആളുകള്‍ വെറുക്കണം”