ഏതൊരു സിനിമയ്ക്കും നമ്മള്‍ നല്‍കുന്ന മാര്‍ക്കിനെ പ്രധാനമായും ബാധിക്കുന്ന ഒരു ഘടകം അതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തന്നെയാണ്..
അത്തരത്തില്‍ നോക്കുമ്പോള്‍ ഫാന്‍സുകാര്‍ കൊട്ടിഘോഷിക്കുന്ന അത്ര കേമം ഒന്നും അല്ല ശിക്കാര്‍..
പടം കാണുന്നതിന് മുന്‍പ് അതിഗംഭീരം, സൂപ്പര്‍, കിടിലോല്‍ക്കിടിലം തുടങ്ങിയ അഭിപ്രായങ്ങളാണ് കണ്ട കൂടുതല്‍ കൂട്ടുകാരും പറഞ്ഞത്!
എനിക്ക് തോന്നിയ ചില കാര്യങ്ങള്‍..
കഥ: വളരെ നല്ല ഒരു പ്രമേയം.. (കഥയുടെ കാലികപ്രാധാന്യത്തിന്റെ കാര്യത്തില്‍ നേരിയ സംശയമുണ്ടെങ്കിലും)
തിരക്കഥ: സ്ക്രിപ്റ്റിന്, ഒരു നല്ല പടം ആവശ്യപ്പെടുന്ന നിലവാരമേയില്ല.. കേള്‍ക്കുമ്പോള്‍ അറിയാതെ കയ്യടിച്ചു പോകുന്ന ഒറ്റ ഡയലോഗ് പോലും പടത്തിലില്ല.. (അത് പ്രതീക്ഷിച്ചും ഇല്ല. എന്നാലും).. പോരാത്തതിന് ചില വള്‍ഗര്‍ വളിപ്പുകളും.. മൊത്തത്തില്‍ ഒരു പിടുത്തം വിട്ട തിരക്കഥ..
അഭിനയം: മോഹന്‍ലാല്‍ നന്നായി അഭിനയിച്ചു.. ചെറുതെങ്കിലും പ്രാധാന്യമുള്ള റോള്‍ സമുദ്രക്കനിയും ഗംഭീരമാക്കി .. സുരാജ് ഹൊറിബിള്‍ ആയിരുന്നു .. അനന്യയും കൈലാഷും മോശമാക്കിയില്ല..
സംവിധാനം: ഭംഗിയായി ചെയ്തിട്ടുണ്ട്..
പാട്ട്: ചുമ്മാ കുറച്ച് പാട്ടുകള്‍ കേറ്റി പടത്തിന്റെ ഫ്ലോ കളഞ്ഞു. പക്ഷേ, അര്‍ത്ഥം മനസിലാകാതിരുന്നിട്ടും ചിത്രത്തിലെ തെലുങ്ക് പാട്ട്, സാഹചര്യ്ത്തിനൊത്ത ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നതില്‍ വിജയിച്ചു .. 4 പാട്ടുകളുടെ സ്ഥാനത്ത് 2 എണ്ണം മതിയായിരുന്നു..
ഛായാഗ്രഹണം, ലൊക്കേഷന്‍: രണ്ടും സൂപ്പര്‍..
പോസിറ്റീവ്സ്:
തെലുങ്കിലുള്ള സംഭാഷണം വരുമ്പോള്‍(ചില സ്ഥലങ്ങളില്‍) അതിന്റെ ശബ്ദം കുറച്ചിട്ട് മലയാള പരിഭാഷ കേള്‍പ്പിച്ച ചെയ്ത രീതി ഇഷ്ടപ്പെട്ടു.. (മേജര്‍ രവിയുടെ പടങ്ങളില്‍ ആര്‍മിയുടെ തലപ്പത്ത് വരെ മലയാളിയെ പ്രതിഷ്ടിക്കുന്നതിന് പകരം ഈ രീതി പ്രയോഗിച്ചുകൂടെ എന്ന് നേരത്തെ തോന്നിയിട്ടുണ്ട്)
പടം ഷൂട്ട് ചെയ്ത സ്ഥലങ്ങള്‍ കണ്ടെത്തിയതാരായാലും അഭിനന്ദനം അര്‍ഹിക്കുന്നു
കഥ ശരിക്കും പറയുന്ന രണ്ടാം പകുതി നല്ല ത്രില്ലിങ് ആയിരുന്നു.. പ്രേക്ഷകന്റെ ഫുള്‍ ശ്രദ്ധ സ്ക്രീനില്‍ എത്തിക്കുന്ന രീതിയില്‍ ആ ഭാഗങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചു..
ഫാന്‍സിനുവേണ്ടി മാത്രം എഴുതിയ ഡയലോഗുകള്‍ പൊതുവെ കുറവാണ്.. (ഭാഗ്യം)
നെഗറ്റീവ്സ്:
മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളുടെമനസ്സില്‍ സ്ഥാനം നേടിയത് സിക്സ്പാക്ക് മസില്‍ കാണിച്ചിട്ടൊന്നും അല്ലെങ്കിലും, ദുര്‍ഘടമായ സ്ഥലങ്ങളിലെ സ്റ്റണ്ട് സീനുകളുടെ ചെറിയ രീതിയിലെങ്കിലും ഉള്ള വിശ്വാസ്യതക്കുവേണ്ടി വയര്‍ ഒക്കെ ഒന്ന് കുറക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല എന്നൊരു എളിയ അഭിപ്രായം ..
(ലാലേട്ടന്‍ അനന്യയെ രക്ഷിച്ചുകൊണ്ട് പോകുന്ന സീന്‍ കണ്ടാല്‍ അനന്യ പുള്ളിയെ രക്ഷപെടുത്തുകയാണൊ എന്ന് ചെറിയൊരു സശയം തോന്നിയേക്കും)
അനാവശ്യമായ കഥാപാത്രങ്ങളും നര്‍മ്മ രംഗങ്ങളും രസംകൊല്ലികളായി..
മൊത്തത്തില്‍:
കുറ്റങ്ങളും കുറവുകളും ഏറെയുണ്ടെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന
തരക്കേടില്ലാത്ത ഒരു ചിത്രം.. അത്രേ ഉള്ളൂ.. .. അമിത പ്രതീക്ഷയില്ലാതെ കണ്ടാല്‍ അല്പംകൂടി ഇഷ്ടപ്പെട്ടേക്കും
ഒരു സംശയം:
സമുദ്രക്കനി അഭിനയിച്ച ഭാഗങ്ങള്‍ പുള്ളി തന്നെയാണോ സംവിധാനം ചെയ്തത്? ആ ഒരു 10-15 മിനുട്ട് സിനിമയിലെ ബാക്കി ഭാഗങ്ങളെക്കാള്‍ മുറ്റായിട്ട് തോന്നി! (പത്മകുമാറിന്റെ സംവിധാനം ഒരുഭാഗത്തും മോശമായിട്ട് തോന്നിയിട്ടില്ലെങ്കിലും..)