April 2011
1 post
ഏപ്രില്‍ ഫൂളിന് പിന്നിലുള്ള ഗദനഗത...
പണ്ടുപണ്ട് അങ്ങ് പടിഞ്ഞാറ് ദിക്കില്‍ ഇംഗ്ലണ്ട് എന്നൊരു കൊച്ചുരാജ്യത്തില്‍ ജോര്‍ജ്‌വര്‍മ്മന്‍ എന്നൊരു രാജാവുണ്ടായിരുന്നു!(കഥ എവിടെ നടന്നാലും രാജവ് വര്‍മ്മന്‍ ആയിരിക്കും, ചുമ്മാ പ്രശ്നമുണ്ടാക്കാന്‍ വരരുത്!).. രാജാവും രാജ്ഞിയായ എലിസബത്തമ്മ തമ്പുരാട്ടിയും കൂടി വല്യ അലമ്പില്ലാതെ രാജ്യം ഭരിച്ചു വരുമ്പോള്‍ ആണ് കിഴക്കന്‍ രാജ്യമായ ഭാരതത്തില്‍ നിന്ന് ഒരു യുവാവ് ഒരു ഉരുവില്‍ കയറി ഇംഗ്ലണ്ടില്‍ എത്തുന്നത്!...